

ബോഗി പൊങ്കൽ: ചെന്നൈയിൽ 14 വിമാനങ്ങൾ റദ്ദാക്കി, ട്രെയിൻ - ബസ് സർവീസുകളെയും ബാധിച്ചു
file images
ചെന്നൈ: തമിഴ്നാട്ടിൽ പാഴ്വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കൽ ആഘോഷ ദിവസത്തിലെ കനത്ത പുകയിൽ വിമാന - ട്രെയിൻ സർവീസുകൾ തടസപ്പെട്ടു.
മൂടൽമഞ്ഞും പുകയും കൂടിച്ചേർന്നതോടെ റൺവേ കാണാനാവാതെ വരികയായിരുന്നു. ഇതോടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 14 വിമാനങ്ങൾ റദ്ദാക്കുകയും 10 സർവീസുകൾ മണിക്കൂറുകൾ വൈകുകയും ചെയ്തു.
44 ഓളം സർവീസുകളെ ഇത് ബാധിച്ചതായാണ് വിമാനത്താവള അധികൃതർ പറയുന്നത്. ചെന്നൈ സബർബൻ സർവീസുകളും പുലർച്ചെയുള്ള ബസ് സർവീസുകളും തടസപ്പെട്ടു. പുക നിറഞ്ഞതോടെ ചെന്നൈയിലെ വായു ഗുണനിലവാര തോതും മോശമായി.