എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; 2 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു

വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണം
chhindwara nicu warmer fire newborn death

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; 2 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു

file image

Updated on

ഭോപ്പാൽ: ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (NICU) വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം. മറ്റ് രണ്ടുകുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ശനിയാഴ്ചയാണ് സംഭവം.

വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണം. തുടർന്ന് ആശുപത്രി ജീവനക്കാർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. പൊള്ളലേറ്റതിന് പിന്നാലെ 3 കുഞ്ഞുങ്ങൾക്കും പ്രാഥമിക ചികിത്സ നൽകിയെന്ന് ആശുപത്രിയിലെ സിവിൽ സർജൻ കാഞ്ചൻ ദുബെ പറഞ്ഞു.

എൻഐസിയുവിൽ തീപ്പിടിത്തമുണ്ടായത് എങ്ങനെ എന്നതിനേക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ബിജെപി സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

logo
Metro Vaartha
www.metrovaartha.com