ഗംഗാ യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ചു; 14 പേർ അറസ്റ്റിൽ

ബിജെപി യുവ മോർച്ച സിറ്റി യൂണിറ്റ് മേധാവി രജത് ജയ്സ്വാലിന്‍റെ പരാതിയിലാണ് അറസ്റ്റ്.
Chicken biriyani ate in the middle of gangan, 14 held

ഗംഗാ യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ചു; 14 പേർ അറസ്റ്റിൽ

Updated on

വാരാണസി: ഗംഗാനദിയിലൂടെ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ ചിക്കൻ ബിരിയാണി കഴിച്ച 14 പേർ അറസ്റ്റിൽ. മതവികാരത്തെ വ്രണപ്പെടുത്തി, വിശുദ്ധ പ്രദേശം മലിനമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഗംഗാ നദിയുടെ നടുവിൽ ബോട്ടിലിരുന്ന് ഇഫ്താർ പാർട്ടി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു പിന്നാലെ ബിജെപി യുവ മോർച്ച സിറ്റി യൂണിറ്റ് മേധാവി രജത് ജയ്സ്വാലിന്‍റെ പരാതിയിലാണ് അറസ്റ്റ്.

കോട്‌വാലി പൊലീസാണ് കേസെടുത്തിരിക്കുന്നത്. സനാതന ധർമ വിശ്വാസികൾക്ക് ഗംഗയിൽ ആഴത്തിലുള്ള വിശ്വാസമാണുള്ളത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും കാശി സന്ദർസിച്ച് ഗംഗാ നദിയിൽ പ്രാർഥിക്കുന്നത്.

അത്തരമൊരു പുണ്യനദിക്കു നടുവിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ച് അതിന്‍റെ അവശിഷ്ടങ്ങൾ നദിയിൽ തള്ളുന്നത് ഉചിതമല്ല. അത് മനപൂർവം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്താൻ വേണ്ടി ചെയ്തതാണെന്നും ജൈസ്വാൾ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com