സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കന്‍ ബിരിയാണിയും; മാറ്റം ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍!

ഉച്ചഭക്ഷണ പദ്ധതിയിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്താനും നിർദേശമുണ്ട്
chicken biryani may soon be part of midday meals tn cms call likely soon

സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കന്‍ ബിരിയാണിയും; മാറ്റം ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍!

Updated on

ചെന്നൈ: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാൻ ആലോചിച്ചി തമിഴ്നാട് സർക്കാർ. ഓഗസ്റ്റ് 5 ന് നടക്കുന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മന്ത്രി വിളിച്ചു ചേർത്ത ഗൂഢാലോചന യോഗത്തിൽ അധ്യാപക സംഘടനാ പ്രതിനിധികളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഈ നിർദേശം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയിരുന്നതാണ്. ഈ കാര്യം പരിഗണനയിലാണെന്നും വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹന്‍ അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതിയിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്താനും ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താണം, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടി നല്‍കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് അധ്യാപക സംഘടനാ പ്രതിനിധികൾ മുന്നോട്ടുവച്ചത്.

മുൻപും ഇത് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു. ബിരിയാണി വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം സാമൂഹികക്ഷേമ-വനിതാ ശാക്തീകരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കുമെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com