"നേതാക്കളെ കാണുന്നത് ഉചിതമല്ല"; പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ച‍യ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചു

"പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ഭരണപരമായ പരിഹാരമാണ് വേണ്ടത്. ഇക്കാര്യത്തിൽ എനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാൻ കഴിയില്ല"
chief justice denied permission to meet opposition

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Updated on: 

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. നേതാക്കൾ നൽകുന്ന നിവേദനവും ചീഫ് ജസ്റ്റിസ് സ്വീകരിക്കില്ല. സുപ്രീം കോടതി പരിഗണിക്കുന്ന കേസിലാണ് പ്രതിപക്ഷം നിവേദനം നൽകാൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ നേതാക്കളെ കാണുന്നത് ഉചിതമാകില്ലെന്നും ചീഫ് ജസ്റ്റിസ് നൽകിയ കത്തിൽ പറയുന്നു.

മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഏത് സമയവും കോടതിയുടെ വാതിലുകൾ തുറന്നു കിടക്കുകയാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾക്ക് ഭരണപരമായ പരിഹാരമാണ് വേണ്ടത്. ഇക്കാര്യത്തിൽ തനിക്ക് വ്യക്തിപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും സൂര്യകാന്ത് അറിയിച്ചു. പ്രതിപക്ഷം ഹർജി നൽകുകയാണെങ്കിൽ നിലവിലുള്ള കേസിനൊപ്പം അടിയന്തരമായി തന്നെ അതും പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്കുള്ള പ്രതിപക്ഷ മാർച്ച് സർക്കാർ തടയും. തിങ്കളാഴ്ച വൈകുന്നേരമാണ് ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുക. ഡൽഹിയിൽ പ്രക്ഷോഭം തുടരാനാണ് ഇടത് വിദ്യാർഥി സംഘടനകളുടെ തീരുമാനം

logo
Metro Vaartha
www.metrovaartha.com