അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ മുഖ്യ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യം മോശമായ അവസ്ഥയിലായിരുന്ന ദീക്ഷിത് ശനിയാഴ്ച രാവിലെയോടെയാണ് മരിച്ചത്.
അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ മുഖ്യ പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

വാരാണസി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു. 86 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യം മോശമായ അവസ്ഥയിലായിരുന്ന ദീക്ഷിത് ശനിയാഴ്ച രാവിലെയോടെയാണ് മരിച്ചത്. മണികർണിക ഘട്ടിൽ സംസ്കാരം നടത്തും.

മഹാരാഷ്ട്രയിലെ സോലാപുരിൽ നിന്നുള്ളവരാണ് ദീക്ഷിതിന്‍റെ കുടുംബം. പക്ഷേ തലമുറകളോളമായി വാരാണസിയിലാണ് താമസം. കഴിഞ്ഞ ജനുവരി 22നാണ് അയോധ്യയിൽ ദീക്ഷിതിന്‍റെ മുഖ്യ പുരോഹിതത്വത്തിൽ പ്രതിഷ്ഠ നടത്തിയത്. സംസ്കൃതത്തിൽ അഗ്രഗണ്യനായിരുന്നു.

Trending

No stories found.

Latest News

No stories found.