"ഞങ്ങൾ സഹായിക്കാം''; ഡൽഹി വായു മലനീകരണത്തിൽ സഹായ വാഗ്ദാനവുമായി ചൈന
India
"ഞങ്ങൾ സഹായിക്കാം''; ഡൽഹി വായു മലനീകരണത്തിൽ സഹായ വാഗ്ദാനവുമായി ചൈന
ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ്ങാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്
ന്യൂഡൽഹി: ഡൽഹിയിൽ ഏറെ നാളുകളായി തുടരുന്ന വായൂ മലിനീകരണത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗാദാനവുമായി ചൈന. നിലവിൽ ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ സാഹചര്യത്തിലാണ്. എക്യൂഐ 400 മുകളിലെത്തിയിരുന്നു. ഇതോടെ ഡൽഹിയിലെ ജനജീവിതം ദുരിതത്തിലാണ്.
ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ്ങാണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്.
ചൈനയും ഒരിക്കൽ കടുത്ത പുകമഞ്ഞിനെ നേരിട്ടിരുന്നെന്നും അന്ന് പരീക്ഷിച്ച് വിജയമാക്കിയ വഴി ഇന്ത്യയ്ക്ക് ഉപകാരമാവുമെന്നും അത് പങ്കിടാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

