ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി നിർദേശിച്ച് ചീഫ് ജസ്റ്റിസ് ബി.‍ആർ.ഗവായ്; ശുപാർശ കൈമാറി

നവംബർ 23ന് ഗവായ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കും.
CJI Gavai recommends appointment of Justice Surya Kant as next CJI

ജസ്റ്റിസ് സൂര്യകാന്ത്

Updated on

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്. 2025 മേയ് 14ന് ഗവായ് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. നവംബർ 23ന് ഗവായ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കും. തൊട്ടടുത്ത ദിവസം തന്നെ പുതിയ ചീഫ് ജസ്റ്റിസ് അധികാരത്തിലേറും. സുപ്രീം കോടതിയിലെ മുതിർന്ന ജസ്റ്റിസുമാരിൽ രണ്ടാമനാണ് സൂര്യകാന്ത്.

2019 മേയ് 24നാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2027 ഫെബ്രുവരി 9ന് സൂര്യകാന്ത് വിരമിക്കും. ഒന്നര വർഷത്തോളം അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തുടരും.

ഹരിയാനയിലെ ഹിസാർ ജില്ലയിൽ ജനിച്ച സൂര്യകാന്ത് നിരവധി സുപ്രധാന വിധികൾ പുറപ്പെടുവിച്ച ബെഞ്ചുകളുടെ ഭാഗമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com