"ഇത് ചന്തയല്ല"; ഹർജി പരിഗണിക്കുന്നതിനിടെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ്

അഭിഭാഷകർ ബഹളം വയ്ക്കരുതെന്നും ഇത് ചന്തയല്ലെന്നുമാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം
cji suryakant anger delhi protest supreme court

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Updated on: 

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷം നടത്തുന്ന സമരത്തിനെതിരായ ഹർജികൾ പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. അഭിഭാഷകർ ബഹളം വയ്ക്കരുതെന്നും ഇത് ചന്തയല്ലെന്നുമാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമരങ്ങൾക്ക് നിശ്വിതകാലയളവ് നിശ്ചയിക്കണമെന്നും അനുമതി നൽകിയാലും ഇല്ലെങ്കിലും അതിന്‍റെ കാരണം വ്യക്തമാക്കണമെന്നും കേന്ദ്രത്തോടെ സുപ്രീം കോടതി നിർദേശിച്ചു.

സമരത്തിന് നേതൃത്വം നൽകിയവർ നഷ്ടത്തിന്‍റെ ഉത്തരവാദത്തം ഏൽക്കണമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. അടുത്ത 2 മാസത്തേക്ക് പ്രതിഷേധങ്ങളോ ധരണകളോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ഉണ്ടായാലത് ഉത്സവ സീസണിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവില്‍, ഇന്ത്യ മുന്നണിയുടെ സമരത്തിനെതിരേ ഓട്ടോറിക്ഷാ ഡ്രൈവർമാരും ട്രക്ക് ഓപ്പറേറ്റർമാരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സമരം വളരെ ദോഷമായി ബാധിച്ചെന്ന് കാട്ടിയാണ് ഹർജി.