കൊക്രോച്ച് സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിൽ; വൻ മുന്നൊരുക്കം, കനത്ത ജാഗ്രതയിൽ പൊലീസ്

ഡൽഹി‍യിൽ 12 സോണുകളിലായി 2000 ഉദ്യോഗസ്ഥരെ വിന്യസിച്ചു
cjp leader abhijeet dipke arrived in delhi

കൊക്രോച്ച് സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിൽ; വൻ മുന്നൊരുക്കം, കനത്ത ജാഗ്രതയിൽ പൊലീസ്

Updated on

ന്യൂഡൽഹി: കൊക്രോച്ച് സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിൽ. ശനിയാഴ്ച രാവിലെയോടെയാണ് അഭിജിത്ത് ഡൽഹി വിമാനത്താവളത്തിലെത്തിയത്. നൂറുകണക്കിന് യുവാക്കളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്.

അഭിജിത് എത്തുന്നതോടെ വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കങ്ങളാണ് ഡൽഹി പൊലീസ് നടത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി. ആറാം നമ്പർ ഗേറ്റിൽ ബാരിക്കേഡ് സ്ഥാപിച്ചു.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ വച്ചുതന്നെ പൊലീസ് അഭിജിത്തുമായി സംസാരിച്ചു. നിലവിൽ ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നൽകി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദർമന്ദറിൽ എത്താനും നിർദേശിച്ചു.

10 മുതൽ അഞ്ചു മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുതെന്നാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം.

ഡൽഹി‍യിൽ 12 സോണുകളിലായി 2000 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥന് ചുമതല.പ്രതിഷേധത്തിന് എത്തിയവരെ പൊലീസ് തടയുന്നില്ല. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്. അനുയായികളോടും പുസ്തകം കൈയില്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com