ഏഴ് ദിവസത്തിനു ശേഷം പുറത്തേക്ക്, സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

ഏഴ് ദിവസത്തിനു ശേഷമാണ് ഇരുവരും ജയിൽ മോചിതരാവുന്നത്
cjp leaders Ashutosh Ranga and Sourav Das bail

സൗരവ് ദാസും അശുതോഷ് റങ്കയും

Updated on: 

ന്യൂഡൽഹി: ജന്തർമന്തറിൽ പ്രതിഷേധിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സിജെപി നേതാക്കൾക്ക് ജാമ്യം. ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം അനുവദിച്ചത്.

ഏഴ് ദിവസത്തിനു ശേഷമാണ് ഇരുവരും ജയിൽ മോചിതരാവുന്നത്. കസ്റ്റഡിയിൽ വേണമെന്ന ഡൽഹി പൊലീസിന്‍റെ ആവശ്യം തള്ളി. കർശന ഉപാദികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ബോണ്ട് കെട്ടിവെക്കണമെന്നും സമരത്തിൽ പങ്കെടുക്കരുതെന്നുമാണ് വ്യവസ്ഥ.

ജന്തർ മന്തറിൽ ഒക്റ്റോബർ 13ന് നടന്ന പ്രതിഷേധത്തിനിടെ അതിക്രമിച്ച് കയറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തതും പിന്നീട് ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടതും. പിന്നീട് എസ്ഇഎം കോടതി കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് നീട്ടുകയും ചെയ്തു.

ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച സിജെപി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ കോടതി തയാറായില്ല. തുടർന്ന് സിജെപി ഹർജി പിൻവലിച്ചു.

logo
Metro Vaartha
www.metrovaartha.com