കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി രാജി വയ്ക്കും വരെ പിന്മാറില്ല; രാജ‍്യ വ‍്യാപക പ്രതിഷേധത്തിനൊരുങ്ങി പാറ്റകൾ

മേയ് 11ന് പുനെയിൽ നിന്നും സമരം ആരംഭിക്കുമെന്ന് സിജെപി അറിയിച്ചു
cjp nation wide protest on may 11

കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി രാജി വയ്ക്കും വരെ പിന്മാറില്ല; രാജ‍്യ വ‍്യാപക പ്രതിഷേധത്തിനൊരുങ്ങി പാറ്റകൾ

Updated on

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) രാജ‍്യവ‍്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു.

മേയ് 11ന് പുനെയിൽ നിന്നും സമരം ആരംഭിക്കുമെന്ന് സിജെപി അറിയിച്ചു. തുടർന്ന് ലഖ്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പുർ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും സമരം വ‍്യാപിപ്പിക്കുമെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.

ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നത്തിൽ കേന്ദ്രമന്ത്രി രാജി വയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും സിജെപി കൂട്ടിച്ചേർ‌ത്തു.

logo
Metro Vaartha
www.metrovaartha.com