സിജെപിയെ നേരിടാൻ ഇന്‍റർനെറ്റ് നിരോധിച്ച് ഡൽഹി പൊലീസ്, നിയന്ത്രണം കർത്തവ്യപഥിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ

വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ശനിയാഴ്ച രാത്രി മണി വരെയാണ് നിയന്ത്രണം
cjp protest, internet ban in delhi

സിജെപിയെ നേരിടാൻ ഇന്‍റർനെറ്റ് നിരോധിച്ച് ഡൽഹി പൊലീസ്, നിയന്ത്രണം കർത്തവ്യപഥിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ

Updated on: 

ന്യൂഡൽഹി: സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ഡൽഹി പൊലീസ്. സമരത്തെ നേരിടാൻ ഇന്‍റർനെറ്റ് നിയന്ത്രണം നടപ്പാക്കും. കർത്തവ്യപഥിന്‍റെ നാല് കിലോമീറ്റർ ചുറ്റളവിലായിരിക്കും നിയന്ത്രണം. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ശനിയാഴ്ച രാത്രി മണി വരെയാണ് നിയന്ത്രണം.

ഇത് സംബന്ധിച്ച് ഇൻറർനെറ്റ് സേവന കമ്പനികൾക്ക് നിർദേശം നൽകി. എയർടെൽ, വിഐ, ജിയോ എന്നീ കമ്പനികൾക്കാണ് നിർദേശം നൽകിയത്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ നടപടി. ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കാനുള്ള ഡൽഹി പൊലീസിന്‍റെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര സെക്രട്ടറി പരിഗണിക്കുകയും അനുമതി അറിയിക്കുകയും ചെയ്തു.

എസ്‌ഐആർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. സിജെപിയുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 23,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവിധ ട്രെയിനുകളും മെട്രോ സർവീസും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com