സിജെപിയുടെ എക്സ് അക്കൗണ്ട് പുനസ്ഥാപിക്കാൻ എതിർപ്പില്ലെന്ന് കേന്ദ്രം: വിലക്ക് നീക്കി

ഡൽഹി ഹൈക്കോടതിയാണ് കോക്‌റോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് നീക്കിയത്
cjp x account restored; delhi highcourt lifts ban

സിജെപിയുടെ എക്സ് അക്കൗണ്ട് പുനസ്ഥാപിക്കാൻ എതിർപ്പില്ലെന്ന് കേന്ദ്രം: വിലക്ക് നീക്കി

Updated on

ന‍്യൂഡൽഹി: സ്വയം പ്രഖ‍്യാപിത രാഷ്ട്രീയ നിരീക്ഷകൻ അഭിജീത് ദിപ്കെ ആരംഭിച്ച രാഷ്ട്രീയ ആക്ഷേപഹാസ‍്യ മുന്നണിയായ കോക്റോച്ച് ജനതാ പാർട്ടിയുടെ(സിജെപി) എക്സ് അക്കൗണ്ടിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡൽഹി ഹൈക്കോടതി നീക്കി.

അഭിജീത് ദിപ്കെ സമർപ്പിച്ച ഹർജിയിൽ സിജെപിയുടെ എക്സ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് നടപടി.

ജൂൺ 21ന് നടന്ന നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായിട്ടായിരുന്നു സിജെപിയുടെ എക്സ് അക്കൗണ്ടിന് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. മുൻകരുതൽ എന്ന നിലയ്ക്കാണ് ഇത്തരത്തിലൊരു നീക്കമെന്നായിരുന്നു അന്ന് കേന്ദ്രം വ‍്യക്തമാക്കിയിരുന്നത്. വിലക്ക് നീക്കിയത് വലിയ വിജയമാണെന്ന് അഭിജീത് ദിപ്കെ എക്സ് പോസ്റ്റിൽ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com