വാർഷിക വരുമാനം വെറും 3 രൂപ! കർഷകനെ ദരിദ്രനാക്കി മാറ്റി 'ക്ലെറിക്കൽ മിസ്റ്റേക്ക്'

തഹസിൽദാർ സൗരഭ് ദ്വിവേദിഈ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിട്ടുമുണ്ട്.
'Clerical error' turns MP farmer into 'poorest man in India'; income certificate goes viral

വാർഷിക വരുമാനം വെറും 3 രൂപ! കർഷകനെ ദരിദ്രനാക്കി മാറ്റി 'ക്ലെറിക്കൽ മിസ്റ്റേക്ക്'

Updated on

സത്ന: മധ്യപ്രദേശിലെ കർഷകനെ ഇന്ത്യയിലെ ഏറ്റവും വലിയ ദരിദ്രനാക്കി മാറ്റി സർ‌ട്ടിഫിക്കറ്റിലെ തെറ്റ്. 45കാരനായ രാം സ്വരൂപിന്‍റെ വരുമാന സർട്ടിഫിക്കറ്റാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മധ്യപ്രദേശ് കോൺഗ്രസ് എക്സ് അക്കൗണ്ടിലും ഈ ചിത്രം പങ്കു വച്ചിട്ടുണ്ട്. പ്രതിവർഷ വരുമാനം 3 രൂപയാണെന്നാണ് മാസ വരുമാനം 25 പൈസയുമാണെന്നാണ് സർട്ടിഫിക്കറ്റിൽ ഉള്ളത്. തഹസിൽദാർ സൗരഭ് ദ്വിവേദിഈ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിട്ടുമുണ്ട്.

സംഭവം വൈറലായതോടെ അധികൃതർ‌ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തി. പ്രതിവർഷ വരുമാനം 30000 രൂപയും പ്രതിമാസ വരുമാനം 2500 രൂപയുമാണ് യഥാർഥത്തിൽ ഉള്ളത്.

അതൊരു ക്ലെറിക്കൽ തെറ്റായിരുന്നുവെന്നും കർഷകന് പുതിയ വരുമാന സർട്ടിഫിക്കറ്റ് നൽകിയെന്നും തഹസിൽദാർ വ്യക്തമാക്കി. സത്ന ജില്ലയിലെ നയാഗാവ് ഗ്രാമത്തിലെ കർഷകനാണ് രാംസ്വരൂപ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com