

സിദ്ധരാമയ്യ
ബംഗളൂരു: സർക്കാർ പരിപാടികളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഓഫിസുകളിലും മറ്റ് അദ്യൗഗിക പരിപാടികളിലും പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണമെന്നും മറ്റ് ബദൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കർണാടക മിൽക് ഫെഡറേഷന്‍റെ നന്ദിനി ഉത്പന്നങ്ങൾ മാത്രം സർക്കാർ പരിപാടികളിൽ ഉപയോഗിച്ചാൽ മതിയെന്നും നിർദേശമുണ്ട്.
ഒക്റ്റോബർ 28ന് ഇതു സംബന്ധിച്ച അറിയിപ്പ് കൈമാറി. പാരിസ്ഥിതിക കടമകൾ ഉറപ്പാക്കുന്നതിനും സർക്കാർ ഉത്പന്നങ്ങളുടെ പ്രചരണാർഥവുമാണ് പുതിയ നീക്കം.
ഇതു സംബന്ധിച്ച നിർദേശം മുൻപേ നൽകിയിരുന്നു. ഇപ്പോഴത് കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.