ചെക്ക് ഡാം മുതൽ വനിതാ ഹോസ്റ്റൽ വരെ; ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടികളുടെ പദ്ധതികളുമായി വിജയ്

കൃഷി, വിദ്യാഭ്യാസം, ജലസേചനം, ഭൂവിതരണം എന്നീ മേഖലകളിലെല്ലാം നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
CM Vijay announces multi-crore development packages for Madurantakam, Dharapuram seats

വിജയ്

Updated on: 

ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. രണ്ടു മണ്ഡലത്തിലും ടിവികെ സ്ഥാനാർഥികളാണ് മത്സരിച്ച് വിജയിച്ചത്. മധുരാന്തകത്തിൽ മരതകം കുമരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് വിജയിച്ചത്. കൃഷി, വിദ്യാഭ്യാസം, ജലസേചനം, ഭൂവിതരണം എന്നീ മേഖലകളിലെല്ലാം നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ധാരാപുരത്ത് കാവേരി നദിയുമായി യോജിപ്പിച്ചുള്ള ജല വിതരണ പദ്ധതിക്കായി 1439 കോടി രൂപയാണ് പ്രഖഅയാപിച്ചിരിക്കുന്നത്. പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്. കനാലുകളുടെ നവീകരണവും നടപ്പിലാക്കും. ധാരാപുരം, മുളനൂർ കുണ്ടാടം ബ്ലോക്കുകളിൽ 13,000 പുതിയ വീടുകളിലേക്ക് കുടിവെള്ള വിതരണ കണക്ഷൻ നൽകും. വീടില്ലാത്ത 2700 പേർക്ക് സൗജന്യമായി സ്ഥലം പതിച്ചു നൽകും.

മധുരാന്തകത്തിൽ പുക്കതുറൈ നദിക്കു കുറുകെ ചെക്ക് ഡാം നിർമിക്കാൻ 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സെമ്പൂണ്ടി പഞ്ചായത്തിലെ ലേക് സ്ലൂയിസുകൾ നവീകരിക്കാൻ നാലക കോടി രൂപയും അനുവദിച്ചു. അതു കൂടാതെ തിണലൂരിൽ കമ്യൂണിറ്റി ഹാൾ നിർമിക്കാൻ 70 ലക്ഷം രൂപ, 25 എംവിഎ ട്രാൻസ്ഫോർമറിനായി 3 കോടി രൂപ എന്നിവയും ഒരു വർക്കിങ് വിമൺസ് ഹോസ്റ്റൽ, ഇന്‍റലെക്ച്വൽ ലേണിങ് സെന്‍റർ, ചന്ത, മഴവെള്ള സംഭരണികൾ, ടൂറിസം പദ്ധതികൾ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com