

റിക്കി രാധൻ പണ്ഡിറ്റ്, വിജയ്
ചെന്നൈ: തമിഴക വെട്രി കഴകം അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജ‍്യോതിഷിയായി റിക്കി രാധൻ പണ്ഡിറ്റിനെ മുഖ‍്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ‍്യൽ ഡ‍്യൂട്ടിയായി നിയമനം നൽകി വിജയ്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
ചുമതലയേൽക്കുന്ന ദിനം മുതൽ നിയമനം പ്രാബല‍്യത്തിൽ വരും. സേവന വ‍്യവസ്ഥകൾ പിന്നീട് അറിയിക്കുമെന്ന് ഉത്തരവിൽ വ‍്യക്തമാക്കിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി വിജയ് അധികാരത്തിലെത്തുമെന്നായിരുന്നു റിക്കി രാധൻ പണ്ഡിറ്റിന്‍റെ പ്രവചനം.