പ്രസവസമയം ഭാര്യക്കൊപ്പമിരിക്കാം; സർക്കാർ ജീവനക്കാർക്ക് 15 ദിവസം അവധി പ്രഖ്യാപിച്ച് വിജയ് സർക്കാർ

കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുൻപ് മുതൽ കുഞ്ഞിന് 6 മാസമാവും വരെയുള്ള കാലയളവിൽ എന്ന് വേണമെങ്കിൽ ഈ 15 അവധികളെടുക്കാം
CM Vijay issued an order granting 15 days of paternity leave for govt employees

പ്രസവസമയം ഭാര്യക്കൊപ്പമിരിക്കാം; സർക്കാർ ജീവനക്കാർക്ക് 15 ദിവസം അവധി പ്രഖ്യാപിച്ച് വിജയ് സർക്കാർ

representative image

Updated on: 

ചെന്നൈ: ഭാര്യയുടെ പ്രസവത്തിന് സർക്കാർ ഉദ്യോഗസ്ഥർക്ക് 15 ദിവസം അവധി പ്രഖ്യാപിച്ച് വിജയ് സർക്കാർ. തമിഴ്നാട്ടിൽ ഇത് ആദ്യമായാണ് പ്രസവത്തിന് പുരുഷന്മാർക്ക് അവധി നൽകുന്നത്. വിജയ് സർക്കാരിന്‍റെ ജനപ്രിയ പ്രഖ്യാപനങ്ങളുടെ തുടർച്ചയാണിത്.

കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുൻപ് മുതൽ കുഞ്ഞിന് 6 മാസമാവും വരെയുള്ള കാലയളവിൽ എന്ന് വേണമെങ്കിൽ ഈ 15 അവധികളെടുക്കാം.

കേരളത്തിലിത് 10 ദിവസമാണ്. പ്രസവത്തിന് 10 ദിവസം മുൻപ് മുതലോ, പ്രസവത്തീയതിക്ക് ശേഷം 3 മാസത്തിനുള്ളിലോ ഈ അവധി എടുക്കാവുന്നതാണ്. ഈ സമയപരിധിക്കുള്ളിൽ എടുത്തില്ലെങ്കിൽ അവധി നഷ്ടപ്പെടും.

കേന്ദ്രസർക്കാർ ജീവനക്കാർക്ക് 15 ദിവസമാണ് അവധി ലഭിക്കുന്നത്. പ്രസവത്തിന് 15 ദിവസം മുൻപ് മുതലോ, കുഞ്ഞ് ജനിച്ച് 6 മാസത്തിനുള്ളിലോ ഈ അവധി ഉപയോഗിക്കാം.