കോക്രോച്ച് ജനതാ പാർട്ടിയെ ഏറ്റെടുത്ത് ജെൻ സി; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് ഒരു കോടി പിന്നിട്ടു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെ പ്രതിഷേധാർഹമായി ഉയർന്നു വന്ന ആക്ഷേപ ഹാസ്യ മുന്നണിയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി)
cockroach janatha party 10m instagram followers

കോക്രോച്ച് ജനതാ പാർട്ടിയെ ഏറ്റെടുത്ത് ജെൻ സി; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്‍റെ എണ്ണം ഒരുകോടി പിന്നിട്ടു

Updated on

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെ പ്രതിഷേധാർഹമായി ഉയർന്നു വന്ന ആക്ഷേപ ഹാസ്യ മുന്നണിയായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. സ്വയം പ്രഖ‍്യാപിത രാഷ്ട്രീയ നിരീക്ഷകൻ അഭിജീത് ദീപ്കെ ആരംഭിച്ചതാണ് കോക്റോച്ച് ജനതാ പാർട്ടി. ഇപ്പോഴിതാ പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു കോടി കഴിഞ്ഞിരിക്കുകയാണ്.

ചിത്രങ്ങളും വീഡിയോകളും ഉൾപ്പെട്ടെ 50 ഓളം പോസ്റ്റുകൾ മാത്രമാണ് ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. യുവാക്കൾക്ക് വേണ്ടി യുവാക്കൾ തെരഞ്ഞെടുത്ത യുവാക്കളുടെ രാഷ്ട്രീയ മുന്നണിയെന്നാണ് ബയോയിൽ കുറിച്ചിരിക്കുന്നത്. കോക്രോച്ച് ജനതാ പാർട്ടിക്കായി വെബ്സൈറ്റും ഒരുങ്ങിയിട്ടുണ്ട്. ഇതുവഴി ആർക്കും പാർട്ടിയിൽ ചേരാം.

തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ്, ചലച്ചിത്രപ്രവർത്തകരായ അനുരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ, ഇഷ ഗുപ്ത, ഫാത്തിമ സന ഷെയ്ഖ് കൊമേഡിയനായ കുനാൽ കമ്ര തുടങ്ങിയവർ ഇതിനകം പാർട്ടിയിൽ അംഗത്വമെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com