
എയർ ഇന്ത്യ ഫ്ലൈറ്റിൽ 'പാറ്റകൾ'; യാത്രക്കാരെ മാറ്റി വിമാനം വൃത്തിയാക്കി
മുംബൈ: വിമാനത്തിൽ പാറ്റകളെ കണ്ടതിനെത്തുടർന്ന് യാത്രക്കാരെ മാറ്റി എയർ ഇന്ത്യ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന മുംബൈയിലേക്കുള്ള വിമാനത്തിലാണ് ചെറിയ പാറ്റകളെ കണ്ടത്. യാത്രക്കാരാണ് പാറ്റകളെ കണ്ടതായി ജീവനക്കാരോട് പരാതിപ്പെട്ടത്. ഇതോടെ കോൽക്കത്തയിൽ വിമാനം താത്കാലികമായി ലാൻഡ് ചെയ്തു. പിന്നീട് യാത്രക്കാരി മാറ്റി വിമാനം ശുചിയാക്കിയതിനു ശേഷമാണ് വീണ്ടും പറന്നുയർന്നത്. എഐ180 വിമാനത്തിലാണ് പാറ്റകളെ കണ്ടത്.
നിരന്തരമായി ശുചിയാക്കാറുണ്ടെങ്കിലും വിമാനത്താവളങ്ങളിൽ നിർത്തിയിടുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിൽ പ്രാണികൾ വിമാനത്തിൽ കയറാറുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.