രാഹുലിനൊപ്പം കാപ്പി, മോദിക്കൊപ്പം മെട്രൊ യാത്ര; ആരെയും പിണക്കാതെ വിജയ്

ചെന്നൈ മെട്രൊ റെയിൽ രണ്ടാം ഘട്ട ഫ്ലാഗ് ഓഫിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ എത്തിയത്.
Coffee with Rahul, Metro ride with Modi; Vijay avoids ruffling any feathers

വിജയ് നരേന്ദ്ര മോദിക്കൊപ്പം, വിജയ് രാഹുൽ ഗാന്ധിക്കൊപ്പം

Updated on: 

ചെന്നൈ: ഒരേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമൊപ്പം സമയം ചെലവഴിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇരു നേതാക്കൾക്കുമൊപ്പം വിജയ് സമയം ചെലവഴിച്ചത്. തമിഴ്നാട്ടിലെത്തിയ രാഹുൽ ഗാന്ധിക്കൊപ്പമായിരുന്നു വിജയ്‌യുടെ ഉച്ച ഭക്ഷണം. പിന്നീട് കാപ്പിയും കുടിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ചെന്നൈ മെട്രൊ റെയിൽ രണ്ടാം ഘട്ട ഫ്ലാഗ് ഓഫിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ എത്തിയത്. മോദിക്കൊപ്പം മെട്രൊ യാത്ര നടത്തിയതിനൊപ്പം തന്നെ ക്ഷേത്ര ദർശനം നടത്താനും ഐഐടി മദ്രാസ് ക്യാംപസ് സന്ദർശനത്തിനും വിജയ് ഒപ്പമുണ്ടായിരുന്നു.

ടിവികെയുടെ രാഷ്‌ട്രീയ ശത്രുവായാണ് വിജയ് ബിജെപിയെ കാണുന്നത്. അതേ സമയം കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് ടിവികെ തമിഴ്നാട് ഭരിക്കുന്നത്. ഇന്ത്യയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന തമിഴ്നാട്ടിൽ നിന്ന് എന്തു കൊണ്ട് പ്രധാനമന്ത്രി സ്ഥാനാർഥി ഉണ്ടായിക്കൂട എന്നാണ് തമിഴ്നാട്ടിലെ നേതാക്കൾ ചോദിക്കുന്നത്. തമിഴ്നാടിനു വേണ്ടിയുള്ള ഫണ്ടുകൾ ഉപാധികളില്ലാതെ നൽകണമെന്നും മദ്രാസ് ഹൈക്കോടതിയിലെ ഔദ്യോഗിക ഭാഷയായി തമിഴിനെ മാറ്റണമെന്നും ചെന്നൈ മെട്രൊ മൂന്നാം ഘട്ടത്തിന് അനുമതി നൽകണമെന്നുമുള്ള ആവശ്യങ്ങൾ അടങ്ങുന്ന നിവേദനവും വിജയ് പ്രധാനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com