

കൊല്‍ക്കത്തയില്‍ തകര്‍ന്നുവീണ ഗോഡൗണ്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന ഗോഡൗണ്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. നാല്‍പതോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തെക്കന്‍ കൊല്‍ക്കത്തയിലെ താരതലയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കവേ ഗോഡൗണിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. മൂന്നു നിലകളിലായിരുന്നു ഗോഡൗണ്‍ നിര്‍മിച്ചുകൊണ്ടിരുന്നത്. അപകടം കണ്ട പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. തുടര്‍ന്ന് പൊലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണസേന എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഗോഡൗണിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളില്‍ ആറു പേരെ പുറത്തെടുത്തു. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.