സമൂസയ്ക്കുള്ളിൽ കല്ലും ഗുട്ഖയും ഗർഭനിരോധന ഉറകളും; കരാർ റദ്ദാക്കിയതിന്‍റെ പ്രതികാരമെന്ന് പൊലീസ്

ഭക്ഷണത്തിൽ നിന്ന് ബാൻഡേജ് കണ്ടെത്തിയെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് കരാർ റദ്ദാക്കിയ കമ്പനി ഉടമസ്ഥനാണ് സംഭവത്തിനു പിന്നിൽ.
സമൂസ
സമൂസ

പുനെ: പുനെയിലെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിലെ കാന്‍റീനിൽ വിതരണം ചെയ്ത സമൂസയിൽ കല്ല്, ഗുട്ഖ, ഗർഭനിരോധന ഉറകൾ എന്നിവ കണ്ടെത്തിയതായി പരാതി. അന്വേഷണത്തിൽ‌ കമ്പനിയിലേക്ക് സമൂസ വിതരണ ചെയ്യാൻ കോൺട്രാക്റ്റ് എടുത്ത കമ്പനിയിലെ ജീവനക്കാർ അടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണ വിതരണത്തിനായുള്ള കരാർ നഷ്ടപ്പെട്ടവരാണ് പ്രതികാരമെന്നോണം ഇത്തരത്തിൽ ഭക്ഷണത്തിൽ ഭക്ഷ്യയോഗ്യ‌മല്ലാത്ത വസ്തുക്കൾ നിറച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായവരിൽ മൂന്നു പേർ കരാർ നഷ്ടപ്പെട്ട കമ്പനിയിലെ ജീവനക്കാരാണ്.

ഭക്ഷണത്തിൽ നിന്ന് ബാൻഡേജ് കണ്ടെത്തിയെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് കരാർ റദ്ദാക്കിയ കമ്പനി ഉടമസ്ഥനാണ് സംഭവത്തിനു പിന്നിൽ. ആദ്യം കാറ്റലിസ്റ്റ് സർവീസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ഭക്ഷണം വിതരണം ചെയ്യാൻ കരാർ നൽകിയിരുന്നത്. പിന്നീട് ഇവരെ നീക്കം ചയ്ത് പകരം മനോഹർ എന്‍റർപ്രൈസിന് കരാർ നൽകി. ഇതിൽ കാറ്റലിസ്റ്റ് സർവീസ് സൊല്യൂഷൻസ് കുപിതരായിരുന്നു. ഇവർ മുൻ കൂട്ടി ആസൂത്രണം ചെയ്ത് കരാർ ലഭിച്ച കമ്പനി ജീവനക്കാരുടെ സഹായത്തോടെയാണ് സമൂസയിൽ പുകയില അടക്കമുള്ളവ ചേർത്തത്. അറസ്റ്റിലായ ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നിവർ തങ്ങളാണ് പുകയിലയു കോണ്ടവും കല്ലുമെല്ലാം സമൂസയിൽ നിറച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇവർ കാറ്റലിസ്റ്റ് സർവീസസിലെ ജീവനക്കാരാണെന്നും ഉടമസ്ഥരുടെ നിർദേശപ്രകാരമാണ് മനോഹർ എന്‍റർപ്രൈസസിൽ എത്തി ഭക്ഷണത്തിൽ മായം കലർത്തിയതെന്നും ഇവർ കുറ്റസമ്മതം നടത്തി. നിലവിൽ അറസ്റ്റിലായവർക്കെതിരേ മനപൂർവം ഭക്ഷണത്തിൽ വിഷം കലർത്തുക, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com