89 ലക്ഷം പരാതികൾ നൽകി; തെരഞ്ഞെടുപ്പു കമ്മിഷൻ എല്ലാം തള്ളിയെന്ന് കോൺഗ്രസ്

പരാതികളൊന്നുമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷൻ. എന്നാൽ സത്യം അതല്ലെന്നും പവൻ ഖേര കൂട്ടിച്ചേർത്തു
Cong submitted 89 lakh complaints to EC during SIR, all rejected, claims Pawan Khera

പവൻ ഖേര

Updated on

പറ്റ്ന: ബിഹാർ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനപ്പരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ട് 89 ലക്ഷം പരാതികൾ സമർപ്പിച്ചുവെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ എല്ലാം തള്ളിയെന്നും അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് പവൻ ഖേര. കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് തലത്തിലുള്ള പ്രവർത്തകരാണ് പരാതികൾ ശേഖരിച്ചത്, പക്ഷേ ഒന്നൊഴിയാതെ എല്ലാം തള്ളിയെന്നാണ് ആരോപണം. എന്നാൽ ഈ ദിവസം വരെയും കോൺഗ്രസിന്‍റെ അംഗീകൃ‌ത ബൂത്ത് തല പ്രവർത്തകരോ ജില്ലാ പ്രസിഡന്‍റുമാരോ വെട്ടിയ പേരുകൾക്ക് എതിരേ ഒരു പരാതി പോലും നൽകിയിട്ടില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ പറയുന്നത്.

പരാതികളൊന്നുമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷൻ. എന്നാൽ സത്യം അതല്ലെന്നും പവൻ ഖേര കൂട്ടിച്ചേർത്തു. പരാതികളുമായി എത്തിയ ബിഎൽഎ മാരെ തിരിച്ചയക്കാനാണ് തെരഞ്ഞെടുപ്പു കമ്മിഷൻ ശ്രമിച്ചത്.

പാർട്ടികൾ വഴിയല്ല വ്യക്തികളാണ് പരാതി നൽകേണ്ടതെന്നും അല്ലാത്ത പക്ഷം പരാതി സ്വീകരിക്കാൻ ആകില്ലെന്നും അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ എസ്ഐആർ വീണ്ടും നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com