
'സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങൾ പ്രതിപാദിക്കുന്നില്ല'; ജിഎസ്ടി പരിഷ്കരണത്തിനെതിരേ കോൺഗ്രസ്
ന‍്യൂഡൽഹി: ജിഎസ്ടി പരിഷ്കരണത്തിനെതിരേ കോൺഗ്രസ്. ജിഎസ്ടി പരിഷ്കരണത്തിൽ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരങ്ങൾ പ്രതിപാദിക്കുന്നില്ലെന്നും പരിഷ്കാരം അപര‍്യാപ്തമാണെന്നുമാണ് കോൺഗ്രസ് പറയുന്നത്.
നഷ്ടപരിഹാര തുക അഞ്ച് വർഷത്തേക്ക് നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ‍്യങ്ങൾ പരിഹരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അതേസമയം, ജിഎസ്ടി പരിഷ്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രാജ‍്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.