ഹരിയാനയിൽ കോൺഗ്രസ് പ്രവർ‌ത്തകയെ കൊന്ന് പെട്ടിയിലാക്കി ഉപേക്ഷിച്ചു

ഭാരത് ജോഡോ യാത്രയിൽ സജീവമായി പങ്കെടുത്ത പ്രവർത്തകയാണ് ഹിമാനി
Congress worker himani's body found in suitcase

കൊല്ലപ്പെട്ട ഹിമാനി നർവാൾ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം

Updated on

റോഹ്താക്: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 22കാരിയായ ഹിമാനി നർവാളിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച റോഹ്താക്കിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്താണ് നീല നിറത്തിലുള്ള സ്യൂട്ട് കേസ് കണ്ടെത്തിയത്. കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

പൊലീസ് അന്വേഷണം തുടരുകയാണ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സജീവമായി പങ്കെടുത്ത പ്രവർത്തകയാണ് ഹിമാനി. കത്തൂറ ഗ്രാമത്തിൽ ജനിച്ച ഹിമാനി കോൺഗ്രസ് റാലികളിലെല്ലാം നാടൻ കലാകാരന്മാർക്കൊപ്പം പങ്കെടുക്കാറുണ്ട്.

കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com