മണ്ഡല പുനർനിർണയ വനിതാ സംവരണ ബിൽ; കേന്ദ്രത്തിന് 371 എംപിമാരുടെ പിന്തുണയുണ്ടെന്ന് സർക്കാർ പ്രതിനിധി

ബിൽ അനിവാര‍്യമാണെന്നും നിലവിൽ പാസാക്കിയാൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചുകൊണ്ട് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതിനിധി
Constituency Delimitation and Women's Reservation Bill: Government Representative Claims Support of 370 MPs for the Centre

മണ്ഡല പുനർനിർണയ വനിതാ സംവരണ ബിൽ; കേന്ദ്രത്തിന് 370 എംപിമാരുടെ പിന്തുണയുണ്ടെന്ന് സർക്കാർ പ്രതിനിധി

Updated on: 

ന‍്യൂഡൽഹി: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വനിതാ സംവരണ ബിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് 371 ലോക്സഭാ എംപിമാരുടെ പിന്തുണയുണ്ടെന്ന് സർക്കാർ പ്രതിനിധി. ബിൽ അനിവാര‍്യമാണെന്നും നിലവിൽ പാസാക്കിയാൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചുകൊണ്ട് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാൻ സാധിക്കുമെന്നും അല്ലാത്ത പക്ഷം 2034 വരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലപുനർനിർണയ ബിൽ നടപ്പാക്കുന്നതിലൂടെ പട്ടികജാതി (എസ്ടി), പട്ടികവർഗ (എസ്ടി) വിഭാഗങ്ങൾക്കു വേണ്ടി സംവരണം ചെയ്ത സീറ്റുകൾ 50 ശതമാനം വർധിക്കുമെന്നും സർക്കാർ പ്രതിനിധി വ‍്യക്തമാക്കി. അതേസമയം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി 360 വോട്ടുകളാണ് വേണ്ടത്. ഡിഎംകെ, എൻസിപി-എസ്പി, ബിആർഎസ് അടക്കമുള്ള പാർട്ടികളുടെ എംപിമാരുടെ പിന്തുണയോടെ ബിൽ‌ പാസാക്കാൻ ഒരുങ്ങുകയാണ് സർ‌ക്കാർ.