തുടർച്ചയായി സെൽഫി; പാപ്പാനെയും ബന്ധുവിനെയും പിടിയാന ചവിട്ടിക്കൊന്നു

തിരുച്ചെന്തൂർ മുരുക ക്ഷേത്രത്തിലാണ് സംഭവം.
continuous selfie provokes,  elephant killed two in Tamilnadu
തുടർച്ചയായി സെൽഫി; പാപ്പാനെയും ബന്ധുവിനെയും പിടിയാന ചവിട്ടിക്കൊന്നു
Updated on

ചെന്നൈ: പഴം നൽകി തുടർച്ചയായി സെൽഫിയെടുത്തതിനു പിന്നാലെ പാപ്പാനെയും ബന്ധുവിനെയും ആന ചവിട്ടിക്കൊന്നതായി റിപ്പോർട്ട്. തിരുച്ചെന്തൂർ മുരുക ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ പിടിയാന ദേവയാനിയാണ് രണ്ടു പേരെ കൊലപ്പെടുത്തിയത്. പാപ്പാൻ ഉദയകുമാർ (45) ബന്ധു ശിശുപാലൻ (55) എന്നിവരാണ് മരിച്ചത്.

ശിശുപാലൻ തുടർച്ചയായി ആനയ്ക്ക് പഴം നൽകി സെൽഫിയെടുത്തതാണ് ആനയെ പ്രകോപിപ്പിച്ചത്.

അതോടെ ശിശുപാലനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പാപ്പാൻ ഉദയപാലനെയും ആക്രമിച്ചു. ഇരുവരെയും ചവിട്ടിക്കൊല്ലുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com