

പിടയ്ക്കുന്ന മീൻ വാങ്ങി കടലിലൊഴുക്കി ദമ്പതികൾ; വിഡിയോ വൈറൽ|Video
പരിസ്ഥിതി സ്നേഹം പ്രകടിപ്പിക്കുന്നതിനായി പിടയ്ക്കുന്ന മീൻ വാങ്ങി കടലിലേക്ക് ഒഴുക്കി ദമ്പതികൾ. ധനുഷ്കോടി കടൽത്തീരത്താണ് സംഭവം. അഞ്ച് കിലോ വരുന്ന മീനാണ് ഇവർ വിൽപ്പനക്കാരന്‍റെ കൈയിൽ നിന്ന് വാങ്ങിയത്. ആൻഡ്രി ഡാറിസ് എന്നയാളാണ് മീനുകളെ കടലിലേക്ക് സ്വതന്ത്രരാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുന്നത്.
പക്ഷേ വിഡിയോക്കു താഴെ വിമർശിച്ചു കൊണ്ടുള്ള കമന്‍റുകളാണ് നിറയുന്നത്. കോമൺസെൻസ് എല്ലാവർക്കു ജന്മനാ കിട്ടില്ല കടലിന് നിങ്ങളുടെ കാരുണ്യം ആവശ്യമില്ലെന്നാണ് ഒരാൾ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ചിലർ ദമ്പതികളെ പിന്താങ്ങിക്കൊണ്ടും പ്രതികരിച്ചിട്ടുണ്ട്.
ആ മീനുകൾ വീണ്ടും പിടിയിലായേക്കാം ചിലതെങ്കിലും രക്ഷപെടാൻ സാധ്യതയുണ്ട്. എങ്കിലും അവർക്ക് രാത്രി സമാധാനത്തോടെ ഉറങ്ങാൻ ഇതു സഹായിക്കും എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.