

പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: കർണാടകയിലെ മന്ത്രിയായ പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതി സമൻസ് അയച്ചു. ആർഎസ്എസിനെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എ. തേജസ് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.
ഇരുവർക്കുമെതിരേ ക്രിമിനൽ കേസെടുക്കണമെന്നാണ് ബെംഗളൂരു സിറ്റി അഢീഷണൽ ചീഫ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് 42 നിർദേശിച്ചിരിക്കുന്നത്. ജൂലൈ 21ന് ഇരുവരും കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകി. ജൂലൈ 21ന് കേസ് കോടതി പരിഗണിക്കും.