"പശു പ്രപഞ്ച മാതാവ്"; ബീഫുമായി പിടികൂടിയ മൂന്നു പേർക്ക് ജീവപര്യന്തം കഠിനതടവ്, മനുസ്മൃതിയിലെ ശ്ലോകം ചൊല്ലി കോടതി

പശുക്കളെ അറുത്തതുമായി ബന്ധപ്പെട്ട് കേസിൽ 3 ലക്ഷം രൂപയുടെ പിഴയും വിധിച്ചിട്ടുണ്ട്.
Cows regarded as mother,  three  caught with beef to life imprisonment

"പശു പ്രപഞ്ചത്തിന്‍റെ മാതാവ്"; ബീഫുമായി പിടികൂടിയ മൂന്നു പേർക്ക് ജീവപര്യന്തം കഠിനതടവ്, മനുസ്മൃതിയിലെ ശ്ലോകം ചൊല്ലി കോടതി

Updated on: 

ഗാന്ധിനഗർ: ബീഫുമായി പിടികൂടിയ മൂന്നു യുവാക്കൾക്ക് ജീവപര്യന്തം കഠിന തടവു വിധിച്ച് ഗുജറാത്തിലെ കോടതി. പശുക്കളെ അറുത്തതുമായി ബന്ധപ്പെട്ട് കേസിൽ 3 ലക്ഷം രൂപയുടെ പിഴയും വിധിച്ചിട്ടുണ്ട്. കലോൽ സെഷൻസ് കോടതിൽ നടന്ന വിചാരണയ്ക്കൊടുവിൽ സെഷൻസ് ജഡ്ജി ബി.ആർ. രജ്പുത് ആണ് നിർണായക വിധി പ്രഖ്യാപിച്ചത്. ജംല ഗ്രാമത്തിലെ ധൻക് നിവാസ് മേഖലയിൽ 2024 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 277 കിലോഗ്രാം ബീഫുമായി വസീം ഷഹാബുദ്ദീൻ ബാബു ഖുറേഷി, മുഹമ്മദ് റഫീഖ് മുഹമ്മദ് ഹനീഫ് അലിഭായ് ഖുറേഷി, അഷ്ഫാഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇവർ അനധികൃതമായി അറവ് നടത്താറുണ്ടെന്നും മാംസം കടത്തുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഗുജറാത്ത് മൃഗസംരക്ഷണ നിയമം പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

മനുസ്മൃതിയിലെ ശ്ലോകങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്. പശുക്കൾ പ്രപഞ്ചത്തിന്‍റെ മാതാവാണെന്നും ലോക ക്ഷേമത്തിന്‍റെ തൂണുകളാണെന്നുമുള്ള ശ്ലോകമാണ് പരാമർശിച്ചത്.

പശുക്കളെ സംരക്ഷിക്കുന്നത് നമ്മുടെ ഉത്തരവാദിത്തം, സഹാനുഭൂതി, ധർമം എന്നിവയുമായി ഇഴ ചേർന്നിരിക്കുന്നുവെന്നും ജഡ്ജി പറഞ്ഞു.

നിയമത്തിൽ വിട്ടുവീഴ്ച ഇല്ലെന്നതിന്‍റെ സന്ദേശമാണ് ഈ വിധി നൽകുന്നതെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സാംഗവി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com