'ഏകാധിപത‍്യം അനുവദിക്കില്ല'; ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം ഡൽ‌ഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം

ബൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിൽ‌ പങ്കെടുത്തിരുന്നു
cpim protest ed raid delhi

'ഏകാധിപത‍്യം അനുവദിക്കില്ല'; ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം ഡൽ‌ഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം

Updated on

ന‍്യൂഡൽഹി: സിപിഎം പൊളിറ്റ് ബ‍്യൂറോ അംഗവും മുൻ മുഖ‍്യമന്ത്രിയുമായ പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിൽ ഉൾപ്പടെ 12 ഇടങ്ങളിൽ ഇഡി മിന്നൽ പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് സിപിഎം ഡൽഹിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. ഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്കാണ് സിപിഎം പ്രവർത്തകർ മാർച്ച് നടത്തിയത്.

പാർട്ടി ജനറൽ സെക്രട്ടറി എംഎ. ബേബി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏകാധിപത‍്യം അനുവദിക്കില്ലെന്നായിരുന്നു നേതാക്കളുടെ പ്രധാനപ്പെട്ട മുദ്രാവാക‍്യം. ബൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിൽ‌ പങ്കെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com