സംസ്ഥാനങ്ങളിലെ സാഹചര‍്യം വിലയിരുത്താൻ സാധിക്കുന്നില്ല; സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് വിമർശനം

യോഗത്തിൽ പങ്കെടുക്കാനായി നേതാക്കൾ എല്ലാവരും ഡൽഹിയിൽ തുടരുകയാണ്
CPM leadership criticized at central committee meeting

സംസ്ഥാനങ്ങളിലെ സാഹചര‍്യം വിലയിരുത്താൻ സാധിക്കുന്നില്ല; സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിന് വിമർശനം

Updated on

ന‍്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. സംസ്ഥാനങ്ങളിലെ സാഹചര‍്യം ശരിയായി വിലയിരുത്താൻ സാധിക്കുന്നില്ലെന്നും പാർട്ടിയിൽ കൃത‍്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് സാധിക്കണമെന്നുമാണ് വിമർശനമുണ്ടായത്. ജൂലൈ 12നും കേന്ദ്ര കമ്മിറ്റി യോഗം തുടരും.

യോഗത്തിൽ പങ്കെടുക്കാനായി നേതാക്കൾ എല്ലാവരും ഡൽഹിയിൽ തുടരുകയാണ്. എന്നാൽ ഇ.പി. ജയരാജൻ യോഗത്തിൽ നിന്നും വിട്ടു നിന്നു. ആരോഗ‍്യ പ്രശ്നങ്ങൾ മൂലം യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷ‍യത്തിൽ വ‍്യത‍്യസ്ത നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ജയരാജന്‍റെ വിട്ടുനിൽക്കൽ.

logo
Metro Vaartha
www.metrovaartha.com