'രാഹുൽ ഗാന്ധി സ്ഥിരം നുണയൻ, വ‍്യാജ വാർത്ത പ്രചരിപ്പിക്കാതെ അദ്ദേഹത്തിന് ജീവിക്കാൻ സാധിക്കില്ല'; വിമർശനവുമായി ബിജെപി

തന്‍റെ ഫോൺ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോർത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി
criticism against rahul gandhi by bjp

രാഹുൽ ഗാന്ധി

Updated on: 

ന‍്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥിരം നുണയനാണെന്ന് ബിജെപി. തന്‍റെ ഫോൺ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോർത്തുന്നുവെന്ന് കഴിഞ്ഞ ദിവസം രാഹുൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

ഓരോ ദിവസവും നുണയോ വ‍്യാജ വാർത്തയോ പ്രരിപ്പിക്കാതെ രാഹുൽ ഗാന്ധിക്ക് ജീവിക്കാൻ സാധിക്കില്ലെന്ന് ബിജെപി വക്തമാവ് തുഹിൻ‌ സിൻഹ പറഞ്ഞു. രാഹുൽ‌ ഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ബിജെപി പറയുന്നത്.

രാഹുലിന്‍റെ ഫോൺ ചോർത്താൻ ആർക്കും താത്പര‍്യമില്ലെന്നും എന്തിലെങ്കിലും താത്പര‍്യമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്‍റെ തലച്ചോറ് ഓരോ ദിവസവും നുണകളെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ വേണ്ടിയായിരിക്കുമെന്നും കേരള ബിജെപി അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമ‍യം, ഇൻസ്റ്റഗ്രാമിൽ‌ ആസ്ക് മി സെഷനിലും എക്സിൽ പങ്കുവച്ച വിഡിയോയിലുമാണ് രാഹുൽ ഗാന്ധി മോദിക്കെതിരേ രംഗത്തെത്തിയത്. മോദിക്കെതിരേയുള്ള ആരോപണങ്ങൾക്കുള്ള തെളിവുകൾ തന്‍റെ ഫോണിലുണ്ടെന്നും പ്രധാനമന്ത്രി ഫോൺ ചോർത്തുന്നുവെന്നുമായിരുന്നു ആരോപണം.

'പ്രധാനമന്ത്രിക്ക് ഇക്കാര‍്യം അറിയാം, കാരണം അദ്ദേഹം ഫോൺ ചോർത്തുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് സംവാദത്തിന് തയാറാകുന്ന ദിവസം ആരാണ് ദേശഭക്തരെന്നും ആരാണ് ദേശവിരുദ്ധരെന്നും എത്ര നാളുകളായി അവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും എല്ലാവർക്കും മനസിലാകും'. രാഹുൽ എക്സിൽ കുറിച്ചു.