രാഹുൽ വയനാട് ഒഴിഞ്ഞേക്കും
രാഹുൽ വയനാട് ഒഴിഞ്ഞേക്കും

രാഹുൽ വയനാട് ഒഴിഞ്ഞേക്കും; കേന്ദ്ര പ്രതിപക്ഷ നേതാവാകാൻ സമ്മർദം

ശനിയാഴ്ച വൈകിട്ട് നടക്കുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധിയെ പാർലമെന്‍റ് പാർട്ടി നേതാവായി തെരഞ്ഞെടുക്കും.
Published on

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് രാജി വച്ച് ഒഴിഞ്ഞേക്കും. വരുന്ന ആഴ്ചയിൽ വയനാട് മണ്ഡലം സന്ദർശിച്ചതിനു ശേഷം ഇക്കാര്യം പ്രഖ്യാപിക്കാനാണ് സാധ്യത. മൂന്നു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വയനാട്ടിൽ നിന്ന് വിജയിച്ചത്. ഉത്തർപ്രദേശിലെ റായ് ബറേലിയിലും രാഹുൽ ഗംഭീര വിജയമാണ് നേടിയത്. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ റായ്ബറേലി സീറ്റ് നില നിർത്താനാണ് ഉദ്ദേശം. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യം ശക്തമാണ്.

നിലവിൽ എല്ലാ സംസ്ഥാന പിസിസികളും ഈ ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗവും ഈ ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ടെന്ന് മുതിർന്ന നേതാവ് കെ.സി. വേണു ഗോപാൽ വ്യക്തമാക്കി.

ശനിയാഴ്ച വൈകിട്ട് നടക്കുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധിയെ പാർലമെന്‍റ് പാർട്ടി നേതാവായി തെരഞ്ഞെടുക്കും. പിന്നീട് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com