'അർണബ്' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്നു; ബുധനാഴ്ചയോടെ കരതൊടും

ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡീശ, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Cyclone arnab andhra pradesh

'അർണബ്' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്നു; ബുധനാഴ്ചയോടെ കരതൊടും

Updated on: 

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അർണബ്' ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. ബുധനാഴ്ച രാവിലെ കരതൊടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതേത്തുടർന്നു തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

തിങ്കളാഴ്ച തീവ്ര ചുഴലിക്കാറ്റായി മാറിയ 'അർണബ്' ചൊവ്വാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ ആന്ധ്രയിലെ ബപ്പത്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള യാനത്തുകൂടിയാകും തീരം തൊടുക. മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാമെന്നാണു കരുതുന്നത്. കാറ്റിന്‍റെ വേഗം 140 കി.മീ വരെ ഉയരാനും സാധ്യതയുണ്ട്.

തീരദേശ മേഖലകളിൽ നിരന്തരം മുന്നറിയിപ്പുകൾ നൽകാനും കൺട്രോൾ റൂമുകൾ തുറക്കാനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒഡീഷയിലെ ഗഞ്ചം, ഗജപതി, രായഗഡ, മൽക്കൻഗിരി, കൊരാപുട്ട്, നബരംഗ്പുർ ജില്ലകളെ ദുരന്തസാധ്യതയുള്ള മേഖലകളായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ മഴ തുടങ്ങി. തെലങ്കാന, ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശിന്‍റെ കിഴക്കൻ പ്രദേശം എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

logo
Metro Vaartha
www.metrovaartha.com