'മുറസു' കരതൊട്ടു; ആടിയുലഞ്ഞ് ആന്ധ്രാതീരം, കനത്ത നാശനഷ്ടങ്ങൾ

വൈദ്യുതി പൂർണമായും തടസപ്പെടുകയും വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു
Cyclone Murasu uproots trees damages electric poles across coastal Andhra

മുറസു കരതൊട്ടു; ആടിയുലഞ്ഞ് ആന്ധ്രാതീരം, കനത്ത നാശനഷ്ടങ്ങൾ

Updated on: 

അമരാവതി: അർണവ് ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ നിന്ന് കരം കയറും മുമ്പ് തന്നെ ആന്ധ്രാതീരത്ത് വലച്ച് മുറസു ചുഴലിക്കാറ്റും കരതൊട്ടു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് പ്രകാശം ജില്ലയിലെ ഒങ്കോളിന് സമീപം മുറസു എന്ന അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്.

ആന്ധ്രാപ്രദേശിന്‍റെ തീരദേശ മേഖലകളിൽ ഈ അതിതീവ്ര ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ വിതച്ചു. ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീഴുകയും, നൂറുകണക്കിന് വൈദ്യുതി തൂണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, മത്സ്യബന്ധന ബോട്ടുകൾ തകരുകയും ചെയ്തു. ബാപറ്റ്‌ല, പ്രകാശം തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. വ്യാപക കൃഷിനാശവും വെള്ളപ്പൊക്കവുമാണ് ഉണ്ടായിരിക്കുന്നത്. 8 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിലും, ചിലപ്പോൾ 120 കിലോമീറ്റർ വരെ വേഗതയിലുമാണ് കാറ്റ് വീശുന്നത്. കാറ്റിനൊപ്പം ശക്തമായ മഴയും അനുഭവപ്പെടുന്നുണ്ട്. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ തെക്കൻ സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴ പെയ്തു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ തീരദേശ ആന്ധ്രാപ്രദേശിലുടനീളം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.