പിഎഫ് തുക ഇനി യുപിഐ വഴി പിൻവലിക്കാം; വൈകാതെ പ്രാബല്യത്തിൽ

വിരമിക്കുന്നതിനു മുൻപേ തന്നെ ജീവനക്കാർക്ക് പണം പിൻവലിക്കാം എന്നതാണ് പദ്ധതിയിൽ ഏറ്റവും ശ്രദ്ധേയം.
PF amount can now be withdrawn through UPI; effective soon

പിഎഫ് യുപിഐ വഴി പിൻവലിക്കാം

Updated on

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) യുപിഐ വഴിയും എടിഎം വഴിയും പിൻവലിക്കാനുള്ള സജ്ജീകരണം തയാറാകുന്നു. ഇപിഎഫ്3.0 വഴിയാണ് പുതിയ സജ്ജീകരണം തയാറാകുന്നത്. വിരമിക്കുന്നതിനു മുൻപേ തന്നെ ജീവനക്കാർക്ക് പണം പിൻവലിക്കാം എന്നതാണ് പദ്ധതിയിൽ ഏറ്റവും ശ്രദ്ധേയം. പിഎഫ് തുകയുടെ 75 ശതമാനം വരെ ഇത്തരത്തിൽ പിൻവലിക്കാൻ സാധിക്കും. 2025 ഒക്റ്റോബറിലാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഈ ഉത്തരവ് പുറുപ്പെടുവിച്ചത്.

55 വയസ് പൂർത്തിയായ ശേഷമുള്ള വിരമിക്കൽ, സ്ഥിരമായ വൈകല്യം, ജോലി ചെയ്യാൻ സാധിക്കാതെ വരിക, പിരിച്ചു വിടൽ, സ്വയം വിരമിക്കൽ, ഇന്ത്യയിൽ നിന്ന് താമസം മാറ്റം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ പിഎഫിൽ നിന്നുള്ള മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കും.

ജോലി നഷ്ടപ്പെടുകയാണെങ്കിൽ ഉടൻ തന്നെ പിഎഫിന്‍റെ 75 ശതമാനവും പിൻവലിക്കാം. ഒരു വർഷം തൊഴിൽ ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ ബാക്കിയുള്ള തുകയും പിൻവലിക്കാൻ‌ കഴിയും.

logo
Metro Vaartha
www.metrovaartha.com