
വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലും; സൽമാൻ ഖാന് വീണ്ടും വധഭീഷണി
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ ഗതാഗത വകുപ്പിന്‍റെ ഓഫീസിലേക്ക് വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.
വീട്ടിൽ അതിക്രമിച്ചു കയറി താരത്തെ കൊല്ലുമെന്നും സൽമാന്‍റെ കാർ ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. സംഭവത്തിൽ അഞ്ജാതനായ പ്രതിക്കെതിരേ വർളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന ബാബാ സിദ്ദിഖിയുടെ മരണത്തിനു ശേഷം താരത്തിന് നിരവധി തവണ വധഭീഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെ സൽമാന്‍റെ സുരക്ഷയും വർധിപ്പിച്ചിരുന്നു.