'50 ലക്ഷം നൽകിയില്ലെങ്കിൽ വധിക്കും'; ഷാരൂഖ് ഖാനും ഭീഷണി

ഛത്തിസ്ഗഢിലെ റായ്പുരിൽ നിന്നാണ് ഫോൺ കോൾ എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ശക്തമാക്കി.
Death threat to sharukh khan
'50 ലക്ഷം നൽകിയില്ലെങ്കിൽ വധിക്കും'; ഷാരൂഖ് ഖാനും ഭീഷണി
Updated on

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന് പുറമേ ഷാരൂഖ് ഖാനും വധഭീഷണി. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഫോൺ കോൾ വഴി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതൻ‌ ഫോൺ കോൾ വഴി ഭീഷണി ഉയർത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഛത്തിസ്ഗഢിലെ റായ്പുരിൽ നിന്നാണ് ഫോൺ കോൾ എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ശക്തമാക്കി.

ഒക്റ്റോബറിൽ സമാനമായ ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഷാരൂഖിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഉറപ്പാക്കിയിരുന്നു. അതിനു പുറകേ താരത്തിനൊപ്പം സായുധരായ ആറ് ഉദ്യോഗസ്ഥരെയും ഉറപ്പാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com