

അമിത് ഷാ, നരേന്ദ്ര മോദി
റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരേ വധഭീഷണി മുഴക്കിയ യുവാവിനെതിരേ ഝാർഖണ്ഡ് പൊലീസ് കേസെടുത്തു. റാഞ്ചിയിലെ ബിജെപി നേതാവ് ഋതേഷ് രാജ് മഹാതോയുടെ പരാതിയിൽ സഹേർ സ്വദേശി അലിം അൻസാരിക്കെതിരേയാണു കേസെടുത്തത്.
ഇയാൾ സമൂഹമാധ്യമത്തിലൂടെയാണു മോദിയെയും അമിത് ഷായെയും യോഗിയെയും വധിക്കുമെന്നു ഭീഷണി മുഴക്കിയത്. ഇവർക്കെതിരേ അസഭ്യപരാമർശങ്ങളും നടത്തി.