

ധ്രുവ് റാഠി
ന്യൂഡൽഹി: അപകീർത്തിക്കേസിൽ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരേ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ഡൽഹി കോടതി. ജുഡീഷ്യൽ മജിസ്ട്രേറ്റ് അനം റൈസ് ഖാനാണ് വാറന്‍റ് പുറപ്പെടുവിച്ചത്. യൂട്യൂബ് ചാനൽ വഴി തന്നെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് വികാസ് പാണ്ഡേ 2018ൽ നൽകിയ കേസിലാണ് നടപടി. ഡിസംബർ 3ന് കേസ് വീണ്ടും പരിഗണിക്കും.
ഒക്റ്റോബർ 17നും 31നും റാഠിക്കെതിരേ കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. റാഠിയുടെ വീട് പൂട്ടിക്കിടക്കുന്നതിനാൽ നോട്ടീസ് നൽകാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിലാസത്തിലേക്കും നോട്ടീസ് അയച്ചു.
റാഠി ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായാണ് ഡൽഹിയിൽ എത്തിയതെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു.