പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹർജി തള്ളി ഹൈക്കോടതി

പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവൻ എന്ന് വിളിച്ചതിനെതിരേയാണ് കേസ്
defamation remarks against prime minister court dismisses rahul gandhis plea

രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുള്ള രാഹുൽ ഗാന്ധിയുടെ ഹർജി കോടതി തള്ളി. ബോംബെ ഹൈക്കോടതിയാണ് ഹർജി തള്ളിയത്.

പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവൻ എന്ന് വിളിച്ചതിനെതിരേയാണ് കേസ്. 2018 ൽ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമർശം. ബിജെപി പ്രവർത്തകരാണ് രാഹുലിനെതിരേ മാനനഷ്ടകേസ് ഫയൽ ചെയ്തത്.

logo
Metro Vaartha
www.metrovaartha.com