

വാർത്താ സമ്മേളനത്തിൽ നിന്ന്
ന‍്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർക്ക് വലിയ തിരിച്ചടി നൽകിയെന്ന് രാജ‍്യത്തെ പ്രതിരോധ സേനകൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരം അർപ്പിച്ച് കൊണ്ട് ആരംഭിച്ച വാർത്താസമ്മേളനത്തിൽ ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് സേനാ മേധാവികൾ വ‍്യക്തമാക്കി.
ലെഫ്റ്റനന്‍റ് ജനറൽ രാജീവ് ഘായി, മുൻ ഡിഡിഎഒ എയർ മാർഷൽ അവധേഷ് കുമാർ ഭാരതി അടക്കമുള്ളവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
ഭീകരകേന്ദ്രങ്ങൾ കനത്ത നാശം വിതച്ചെന്നും പാക് അധിനിവേശ കശ്മീർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലായി 7 ഭീകര കേന്ദ്രങ്ങൾ കരസേനയും രണ്ട് ഭീകര കേന്ദ്രങ്ങൾ വ‍്യോമസേനയും തകർത്തെന്ന് അവർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി നടന്ന് ഒരു വർഷം പിന്നിടുന്ന ദിനത്തിലാണ് പ്രതിരോധ സേനകൾ വാർത്താ സമ്മേളനം നടത്തിയത്.