ഡൽഹിയെ മൂടി പുകമഞ്ഞ്; ഓറഞ്ച് അലർട്ട്, നൂറിലധികം വിമാനങ്ങൾ റദ്ദാക്കി

തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലെത്തിയിരുന്നു
delhi air pollution air quality smog causes flight cancellations

ഡൽഹിയെ മൂടി പുകമഞ്ഞ്; ഓറഞ്ച് അലർട്ട്, നൂറിലധികം വിമാനങ്ങൾ റദ്ദാക്കി

Updated on

ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശത്തും കനത്ത പുകമഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതിനെതുടർന്ന് നൂറിലധികം വിമാനങ്ങളും നിരവധി ട്രെയിനുകളും റദ്ദാക്കി. കാഴ്ചപരിധി കുറവായതിനാലാണ് വിമാനങഅങൾ റദ്ദാക്കിയത്. 300 ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്. നിരവധി വിമാനകമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകി.

തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലെത്തിയിരുന്നു. എക്യുഐ 456 ആയിരുന്നു. ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും മോശം എക്യുഐ ആണിത്. അതായത് എക്യുഐ അതീവ ഗുരുതരമായ അവസ്ഥയിലാണ്. അവസ്ഥ മോശമായ സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com