ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; 29 ന് കൃത്രിമ മഴ പെയ്യിക്കും

വായു മലിനീകരണം രൂക്ഷമായതോടെ ആന്‍റി സ്മോഗ് ഗണ്ണുകളും വാട്ടർ സ്പ്രിംഗ്ലറുകളും ഡൽഹിയിലെ പൊതുവിങ്ങളിലും കെട്ടിടങ്ങളിലും സ്ഥാപിച്ചു
delhi air pollution cloud seeding at oct 29

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; 29 ന് കൃത്രിമ മഴ പെയ്യിക്കും

Updated on

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസത്തിന് വിപരീതമായി ഞായറാഴ്ച വായു ഗുണനിലവാര സൂചിക 300 കടന്നു. വിവിധയിടങ്ങളിലിത് 400 മുകളിലാണ്.

വരും ദിവസങ്ങളിലും ഡൽഹിയിൽ വായു ഗുണനിലവാരം മോശമായി തന്നെ തുടരുമെന്നാണ് വിവരം. ഇത് കണക്കിലെടുത്ത് ആന്‍റി സ്മോഗ് ഗണ്ണുകളും വാട്ടർ സ്പ്രിംഗ്ലറുകളും ഡൽഹിയിലെ പൊതുവിങ്ങളിലും കെട്ടിടങ്ങളിലും സ്ഥാപിച്ചു.

ഒക്റ്റോബർ 29 ന് ഡൽഹിയിൽ കൃത്രിമ മഴ (cloud seeding) പെയ്യിക്കാനാണ് സർക്കാർ തിരുമാനിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നതനുസരിച്ച് ഒക്റ്റോബർ 28 നും 30 നും ഇടയിൽ ഡൽഹിയിൽ അനുകൂല കാലാവസ്ഥയാണ്. അതിനാൽ തന്നെ 29 ന് മഴ പെയ്യിക്കാനുള്ള ഒരുക്കങ്ങൾ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ക്ലൗഡ് സീഡിങ്ങിന് മുന്നോടിയായുള്ള പരീക്ഷണ പറക്കൽ കഴിഞ്ഞ ദിവസം തന്നെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com