വായു മലിനീകരണം രൂക്ഷം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; ഡൽഹി വിടാനൊരുങ്ങി ആളുകൾ

ആസ്ത്മ, സിഒപിഡി, പക്ഷാഘാതം, ശ്വാസകാശ പ്രശ്നങ്ങൾ, വൈജ്ഞാനിക അപചയം തുടങ്ങിയവയാണ് കൂടുതലായും കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ
delhi air pollution crisis health risks solutions

വായു മലിനീകരണം രൂക്ഷം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; ഡൽഹി വിടാനൊരുങ്ങി ആളുകൾ

file image

Updated on

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. ഇക്കഴിഞ്ഞ ഒക്റ്റോബർ രാജ്യതലസ്ഥാനത്ത് വായൂ മലിനീകരണം അതീവ ഗുരുതരാവസ്ഥയിലാണ്. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. ചിലയിടങ്ങളിൽ ഇത് തീവ്രമായ 1000 കടക്കുകയും ചെയ്തിട്ടുണ്ട്.

ഇതുമൂലം ഡൽഹിയിൽ വിവിധയിടങ്ങളിൽ ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 34,000 പേരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത്. ഇതിൽ എൺപത്തിരണ്ട് ശതമാനം പേരാണ് തങ്ങളുടെ ബന്ധുക്കൾക്ക് അല്ലെങ്കിൽ അടുപ്പമുള്ളവർക്ക് വായുമലിനീകരണം മൂലം രൂക്ഷമായ ആരോഗ്യ പ്രശ്നം നേരിടുന്നുണ്ടെന്ന് അറിയിക്കുന്നു.

ആസ്ത്മ, സിഒപിഡി, പക്ഷാഘാതം, ശ്വാസകാശ പ്രശ്നങ്ങൾ, വൈജ്ഞാനിക അപചയം തുടങ്ങിയവയാണ് കൂടുതലായും കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ. മാത്രമല്ല, വായു മലിനീകരണം മൂലം ആളുകൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോവുന്നത്. വായു മലിനീകരണം മൂലം ഡൽഹി വിടാൻ തയ്യാറെടുക്കുന്ന എട്ടുശതമാനം പേരുമുണ്ടെന്ന് സർവേകൾ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com