
ന്യൂഡൽഹി: ശൈത്യകാലം തുടങ്ങിയതോടെ കടുത്ത അന്തരീക്ഷ മലിനീകരണത്തിൽ മുങ്ങി വായു. നഗരത്തിൽ പലയിടങ്ങളിലും അപകടകരമായ നിലയിലാണ് വയു നിലവാര സൂചിക. 400 നു മുകളിലാണ് മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത പതിനഞ്ചു ദിവസം നിർണായകമാണെന്നും വരും ദിവസങ്ങളിൽ വായുമലിനീകരണം അതി രൂക്ഷമായാകാൻ സാധ്യതയുള്ളതായും ഗവേഷകർ മുന്നറിയിപ്പ് നൽകിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. നിലവിൽ നഗരത്തിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്.
പ്രൈമറി സ്കൂളുകൾക്ക് രണ്ടു ദിവസത്തേക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. മെട്രൊ റെയിൽ അദിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. കടുത്ത അന്തരീക്ഷ മലിനീകരണം മൂലം ഡൽഹി ഇപ്പോൾ ഗ്യാസ് ചേംബറിന് തുല്യമാണെന്നും പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും ഡോക്റ്റർമാർ. അടുത്ത പതിനഞ്ചു ദിവസം നിർണായകമാണെന്ന്
മലിനീകരണം തലസ്ഥാനത്തുള്ളവരുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായി ഡൽഹി അപ്പോളോ ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധൻ ഡോ. നിഖിൽ മോഡി പറയുന്നു.