തെരഞ്ഞെടുപ്പ് ഫലം: വാതുവയ്പ്പുകാർക്കും പ്രിയം എൻഡിഎയോട്

ബിജെപിയുടെ സീറ്റുകൾ 310-313 ആയിരിക്കുമെന്നും കോൺഗ്രസിന്‍റേത് 57-59 ആകുമെന്നും ഇവർ പ്രവചിക്കുന്നു.
വാതുവയ്പ്പുകാർക്കും പ്രിയം എൻഡിഎയോട്
വാതുവയ്പ്പുകാർക്കും പ്രിയം എൻഡിഎയോട്

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പു ഫലം ഇന്ന് അറിയാനിരിക്കെ വാതുവയ്പ്പുകാർക്കും പ്രിയം എൻഡിഎയോട്. എൻഡിഎയ്ക്ക് 340നു മുകളിൽ സീറ്റുകൾ ലഭിക്കുമെന്നാണു ഡൽഹി കേന്ദ്രീകരിച്ചുള്ള വാതുവയ്പ്പു കേന്ദ്രങ്ങളുടെ നിഗമനം. എൻഡിഎയ്ക്ക് 341-343 സീറ്റുകളാണ് വാതുവയ്പ്പുകാരുടെ കണക്കിലുള്ളതെന്നു വാർത്താ ഏജൻസി. പ്രതിപക്ഷ സഖ്യത്തിന് 198-200 സീറ്റുകൾ ലഭിക്കുമെന്നും ഇവർ പറയുന്നു.

ബിജെപിയുടെ സീറ്റുകൾ 310-313 ആയിരിക്കുമെന്നും കോൺഗ്രസിന്‍റേത് 57-59 ആകുമെന്നും ഇവർ പ്രവചിക്കുന്നു. ഡൽഹിയിലെ ഏഴു ലോക്സഭാ സീറ്റുകളിൽ "ഇന്ത്യ' മുന്നണിക്ക് ഒരു സീറ്റ് മാത്രമാണു വാതുവയ്പ്പുകാർ പ്രതീക്ഷിക്കുന്നത്.

രണ്ടാഴ്ച മുൻപാണ് തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഡൽഹിയിൽ വാതുവയ്പു സജീവമായത്. രാജ്യത്ത് ചൂതാട്ടവും വാതുവയ്പ്പും നിയമവിരുദ്ധമായതിനാൽ ഇവർക്കു പിന്നാലെ പൊലീസുണ്ട്. ഏഴു വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണു വാതുവയ്പ്പ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com